കണ്‍മഷിക്കണ്ണ്
Friday, August 21, 2009
വധു,വിവാഹം,ജനാധിപത്യം!
ഒരു വലിയ നുണയാണ്.
നമ്മുടെ വിവാഹച്ചടങ്ങുകളിലെ ജനാധിപത്യവിരുദ്ധതകള്‍ എന്തെല്ലാമാണ്! വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ ഉണ്ണുന്നതിനു മുമ്പ് ഉണ്ണരുത്.അവളുടെ വേണ്ടപ്പെട്ടവര്‍ വരന്റെ കാല്‍ കഴുകിക്കൊടുക്കണം,പെണ്‍പക്ഷം പരമാവധി താഴ്ന്നു നിന്നുകൊടുക്കണം.പല സമുദായങ്ങളിലും വിവാഹനാളില്‍ വരന്റെ കൂട്ടര്‍[പ്രത്യേകിച്ചു സ്ത്രീകള്‍] വധുവിനെ കയ്യേറുന്നതു കാണാം.സ്വന്തം മകള്‍ അണിഞ്ഞൊരുങ്ങുന്ന മുറിയിലേക്കു വധുവിന്റെ അമ്മയെപ്പോലും പ്രവേശിപ്പിച്ചു എന്നു വരില്ല.ചടങ്ങുകള്‍
നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മുന്നിട്ടു നില്‍ക്കുന്നതും വരപക്ഷപാതികള്‍ തന്നെ.വധുവിന്റെയും അവളുടെ വീട്ടുകാരുടെയും വികാരങ്ങള്‍ ഏറെക്കുറെ അവഗനിക്കപ്പെടുകതന്നെ ചെയ്യും.വിവാഹനാളില്‍ താന്‍ ഏതുപ്രകാരം ഒരുങ്ങണമെന്നുപോലും തീരുമാനിക്കാന്‍ അവസരം കിട്ടാത്ത ഈഴവവധുക്കളെ ഇതെഴുതുന്നയാള്‍ക്കു നേരിട്ടറിയാം. വട്ടപ്പൊട്ട് ജീവിതത്തില്‍ തൊട്ടിട്ടില്ലാത്ത പെണ്‍കുട്ടി,തന്നെ ഒരുക്കാന്‍ വന്ന വരന്റെ കൂട്ടരോട് തനിക്ക് ആ പൊട്ടുചേരില്ലെന്നുപറഞ്ഞതിനു അധിക്ഷേപിക്കപ്പെട്ടതിനും ഇതെഴുതുന്നയാള്‍ സാക്ഷിയാണ് .
ബ്യൂട്ടീഷ്യന്മാരുടെ കടന്നുവരവോടെയാണ് ഈ അവസ്ഥ ഒട്ടെങ്കിലും മാറിയതെന്നു പറയാം.ഒരു പരിധി വരെ വധുക്കള്‍ക്കു സ്വന്തം ശരീരത്തിന്റെമേല്സ്വയംനിര്‍ണ്ണയാവകാശം ലഭിച്ചു.അതുകൊണ്ട് തന്നെയാവണം പാര്‍ലറില്പോക്ക് സദാചാരവിരുദ്ധവും കുടുംബത്തില്‍ പിറന്നവര്‍ക്കു ചേരാത്തതും മറ്റുമായി
മുദ്ര കുത്താന്‍ നമ്മുടെ കാവല്‍ദേവതകള്‍ ശ്രമിച്ചതും.
വിവാഹം സ്ത്രീപ്രധാനമായ കര്‍മ്മമാണെന്ന് ജ്യോതിഷം പറയുന്നുണ്ട്.വിവാഹദിവസത്തെ പ്രാധാന്യം പോലും ഒരു ജീവപര്യന്തത്തിണ്ടെ തുടക്കമാണെന്നറിഞ്ഞുകൊണ്ട് മണ്ഡപത്തിലേക്കു നയിക്കപ്പെടുന്ന സ്ത്രീയെ ആദര്‍ശവല്‍ക്കരിക്കേണ്ടത് ഒരു കപടസമൂഹത്തിന്റെ നിലനില്പിന്റെ പ്രശ്നമാണല്ലോ.